ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കി മാറ്റാന്‍ ശ്രമമെന്ന് എം.വി ഗോവിന്ദന്‍

ഇന്ത്യയെ വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഹിന്ദുത്വരാഷ്്രടമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് പൊതുവ്യക്തി നിയമമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇന്നത്തെ പരിതസ്ഥിതിയില്‍ പാര്‍ലമെന്ററി സംവിധാനത്തേയും ഇന്ത്യന്‍ ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കണമെങ്കില്‍ ഹിന്ദുത്വ അജന്‍ഡയിലൂടെ ഫാസിസത്തിലേക്കുള്ള യാത്ര തടയണം. അതിന് വേണ്ടയിള്ള ഫലപ്രദമായ ഇടപെടലാണ് സി.പി.എം. എല്ലാ മേഖലകളിലും നടത്തിക്കൊണ്ടിരിക്കുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു
കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ നിലപാടില്ലാത്ത രീതിയിലാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് ഓരോ സംസ്ഥാനത്തും ഓരോ നിലപാടാണ്. അതുകൊണ്ട്, അതൊഴിച്ചുള്ള മറ്റെല്ലാ പാര്‍ട്ടികള്‍ക്കും സെമിനാറില്‍ പങ്കെടുക്കാം. ഒരു സെമിനാറല്ല ഉദ്ദേശിക്കുന്നത്. കേരളത്തില്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നിരവധി സെമിനാറുകള്‍ നടക്കാന്‍ പോകുകയാണ്. അതില്‍ പങ്കെടുക്കാവുന്ന എല്ലാവരേയും അണിനിരത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.