സിപിഎം മതത്തിന് എതിരല്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

പാര്‍ട്ടി മതത്തിന് എതിരല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വിശ്വാസവിരുദ്ധവും മത വിരുദ്ധവുമായ ഒന്നും ഉണ്ടാകില്ല. പാഠ്യപദ്ധതിയില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന്റെ ഗൃഹസന്ദര്‍ശനത്തിനിടെയായിരുന്നു സിപിഐഎം സംസ്ഥാന സൈക്രട്ടറിയുടെ പ്രസ്താവന.പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരാണെന്ന പ്രാചരവേല മുസ്ലീം ജനവിഭാഗത്തിനുള്ളില്‍ ഒരു വിഭാഗം നടത്തി. ജനങ്ങളെ മാറ്റിനിര്‍ത്തിയുള്ള ഒരു പരിപാടിയും ഇല്ല. ജനങ്ങള്‍ക്ക് വിശ്വാസം വരാത്ത ഒരു പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.