എം വി ഗോവിന്ദന്‍ സി.പി.എം പോളിറ്റ് ബ്യൂറോയിലേക്ക് ?

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പോളിറ്റ് ബ്യൂറോയിലേക്കെന്ന് സൂചന. അന്തരിച്ച മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഒഴിവിലേക്കാണ് എം വി ഗോവിന്ദന്‍ മാസ്റ്ററെ പരിഗണിക്കുന്നത്. എന്നാല്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുള്ള ഒഴിവിലേക്ക് ആരെ പരിഗണിക്കും എന്ന് വ്യക്തമല്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഉടന്‍ ഒഴിവുകള്‍ നികത്തുന്നത്.