നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം; അമേരിക്കയ്ക്കെതിരെ കടുത്ത നീക്കവുമായി ചൈന

അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തിൽ ചൈനയ്ക്ക് എതിർപ്പ്. അമേരിക്കക്കെതിരെ ചൈന പടപ്പുറപ്പാട് നടത്തുകയാണ്. തായ്‌വാൻ അതിർത്തിയിലേക്ക് ചൈന ടാങ്കറുകളും യുദ്ധവിമാനങ്ങളും നീക്കി. ഇതിനു മറുപടിയായി അമേരിക്ക നാല് യുദ്ധക്കപ്പൽ കടലിൽ വിന്യസിച്ചു. നാൻസി പെലോസി അല്പസമയത്തിനകം തായ്‌വാനിലെത്തും. 

അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനവുമായി ബന്ധപ്പെട്ട് ചൈനയും അമേരിക്കയും തമ്മിൽ കൊമ്പുകോർത്തിരിക്കുകയാണ്. തായ്‌വാൻ അതിർത്തിയിലേക്ക് ചൈന ടാങ്കറുകളും യുദ്ധവിമാനങ്ങളും നീക്കി. ഇതിനു മറുപടിയായി അമേരിക്ക നാല് യുദ്ധക്കപ്പൽ കടലിൽ വിന്യസിച്ചു. ഇതിനിടെയാണ് മറ്റൊരു വാർത്ത വരുന്നത്.പെലോസി തായ്‌വാനിലേക്ക് യാത്ര ചെയ്തെന്ന് കരുതപ്പെടുന്ന അമേരിക്കൻ വ്യോമസേനയുടെ സ്പാർ19 എന്ന വിമാനം ലോകത്ത് ഏറ്റവുമധികം ആളുകൾ ട്രാക്ക് ചെയ്ത വിമാനമായി മാറിയിരിക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് വിമാനം മലേഷ്യൻ തലസ്ഥാനമായ കോലാലംപൂരിൽ നിന്ന് പുറപ്പെട്ടത്. ഉടൻ തന്നെ സ്പാർ19 ഏറ്റവുമധികം ആളുകൾ നിരീക്ഷിക്കുന്ന വിമാനമായി. ഫ്ലൈറ്റ്‌ട്രേഡർ എന്ന ഓൺലൈൻ പോർട്ടലിൻ്റെ കണക്കുപ്രകാരം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ഈ വിമാനം നിരീക്ഷിച്ചവർ 3 ലക്ഷമായിരുന്നു. ലൈവ് ഫ്ലൈറ്റ് ട്രാക്കിംഗിനുള്ള പോർട്ടലാണ് ഫ്ലൈറ്റ്‌ട്രേഡർ. ഈ വിമാനത്തിൽ പെലോസിയോ ഒപ്പമുള്ളവരോ യാത്ര ചെയ്തിരുന്നു എന്നതിന് സ്ഥിരീകരണമില്ല.

Leave a Reply

Your email address will not be published. Required fields are marked *