ചന്ദ്രയാന്‍ 3ന്റെ വിജയശില്‍പികളായ ശാസ്ത്രജ്ഞരെ നേരില്‍ക്കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ചന്ദ്രയാന്‍ 3ന്റെ വിജയശില്‍പികളായ ശാസ്ത്രജ്ഞരെ നേരില്‍ക്കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അല്‍പം മുമ്പാണ് അദ്ദേഹം ഇസ്ട്രാക്ക് ക്യാമ്പസിലെത്തിയത്. ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ് പൂച്ചെണ്ട് നല്‍കിയാണ് മോദിയെ സ്വീകരിച്ചത്.
ചന്ദ്രയാന്‍ 3ന്റെ സോഫ്റ്റ്ലാന്‍ഡിംഗ് സമയത്ത് വിദേശത്തായിരുന്നെങ്കിലും മനസ് നിങ്ങള്‍ക്കൊപ്പമായിരുന്നു. നിങ്ങള്‍ രാജ്യത്തെ ഉയരത്തിലെത്തിച്ചു. ലോകത്തിന്റെ ഓരോ കോണും ഇന്ത്യയെ അഭിനന്ദിക്കുന്നു. കൈവരിച്ചിരിക്കുന്നത് അസാധാരണ നേട്ടമാണ്. ഐ എസ് ആര്‍ ഒയിലെ ഓരോരുത്തരെയും സല്യൂട്ട് ചെയ്യുന്നു.
മോദി പറഞ്ഞു.ശാസ്ത്രജ്ഞര്‍ ഗ്രാഫിക്‌സിലൂടെ റോവറിന്റെ പ്രവര്‍ത്തനം പ്രധാനമന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു. അതോടൊപ്പം തന്നെ ലാന്‍ഡറിന്റെ നിഴല്‍ ചന്ദ്രോപരിതലത്തില്‍ പതിഞ്ഞ ചിത്രവും നല്‍കി.തങ്ങളെ നേരില്‍ക്കാണാന്‍ പ്രധാനമന്ത്രി എത്തിയതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് സോമനാഥ് പ്രതികരിച്ചു. ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി ബംഗളൂരുവിലെത്തിയത്