ജനകീയ വിഷയങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യേണ്ടെന്ന മുഖ്യമന്ത്രിയുടെ സ്വേഛാധിപത്യ തീരുമാനം നടപ്പിലാക്കുന്ന ദൗത്യ ഏജന്‍സിയായി സ്പീക്കര്‍ അധ:പതിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് റ്റി.സിദ്ദിഖ് എം.എല്‍.എ കുറ്റപ്പെടുത്തി. ഇത് ജനാധിപത്യ കേരളത്തിന് വലിയ ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. യു.ഡി.എഫ് എം.എല്‍എമാരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും അവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈയ്യേറ്റം ചെയ്തതിനുമെതിരെ ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിക്കാനാണ് സഭയിലെ ശൂന്യവേള ഉള്‍പ്പെടെയുള്ള റൂളുകള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമായി പാര്‍ലമെന്റിലും നിയമസഭയിലും ക്രമീകരിച്ചിരിക്കുന്നത്. അത് ഇല്ലായ്മ ചെയ്യുന്നത് പ്രതിപക്ഷത്തോട് മാത്രമല്ല ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. സംവാദവും ചര്‍ച്ചയും അട്ടിമറിച്ച് ഭരണകൂടത്തെ രക്ഷിക്കാനുള്ള സ്പീക്കറുടെ ശ്രമം ഒരു കാരണവശാലും യു.ഡി.എഫ് അംഗീകരിക്കില്ലെന്നും നരേന്ദ്രമോദിയുടെ കലര്‍പ്പില്ലാത്ത യഥാര്‍ത്ഥ പതിപ്പായി പിണറായി വിജയന് മാറുകയാണെന്നും സിദ്ദിഖ് പറഞ്ഞു.
പാലോട് രവി അദ്ധ്യക്ഷനായി. എം.വിന്‍സന്റ് എം.എല്‍.എ, വി.എസ്.ശിവകുമാര്‍, എം.എ.വാഹീദ്, പി.കെ.വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്.വത്സലന്‍, ആറ്റിപ്ര അനില്‍, ചെമ്പഴന്തി അനില്‍, കൈമനം പ്രഭാകരന്, ആര്.ഹരികുമാര്‍, എം.ശ്രികണ്ഠന് നായര്‍, എം.മുനീര്‍, കടകംപള്ളി ഹരിദാസ്, വിനോദ്സെന്‍, എസ്. കൃഷ്ണകുമാർ, അഭിലാഷ് ആര്. നായര്‍, സുഭാഷ് കുടപ്പനക്കുന്ന്, ചാക്ക രവി, കൊഞ്ചിറവിള വിനോദ്, കെ.എസ്.അജിത്കുമാര്‍, തമ്പാനൂര്‍ സതീഷ്, സി.ജ്യോതിഷ്കുമാര്‍, എം.പ്രസാദ്, ആര്. ലക്ഷ്മി, സുധീര്‍ഷാ പാലോട്, സെയ്ദാലി കായ്പ്പാടി, പേരൂര്‍ക്കട രവി, തമലം കൃഷ്ണന്‍കുട്ടി, എം.എസ്.നൗഷാദ്, വലിയശാല പരമേശ്വരന് നായര്‍, മണ്ണാമൂല രാജന്, വെള്ളെക്കടവ് വേണുകുമാര്‍, അണ്ടൂര്‍കോണം സനല്‍ എന്നിവര്‍ നേതൃത്വം നല്കി.