നാട്യ ഗുരുശ്രേഷ്ഠ പുരസ്കാരം കോട്ടയം ഭവാനി ചെല്ലപ്പന്

തിരുവനന്തപുരം : തിരുവനന്തപുരത്തെ നാട്യോദയ കള്‍ച്ചറല്‍ ആന്റ് റിസര്‍ച്ച് സെന്ററിന്റെ നാട്യ ഗുരു ശ്രേഷ്ഠ പുരസ്‌കാരം ഭാരതീയ നൃത്ത ഇതിഹാസമായിരുന്ന ഡോ. ഗുരു ഗോപിനാഥിന്റെ ശിഷ്യയും കേരള നടനം ആചാര്യയുമായ കോട്ടയം ഭവാനി ചെല്ലപ്പന്. ശതാഭിഷിക്തയായ ഭവാനി ചെല്ലപ്പന് തൊണ്ണൂറ്റിയേഴാം പിറന്നാള്‍ നിറവിലാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.
അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് നാട്യ ഗുരു ശ്രേഷ്ഠ പുരസ്‌കാരം.