നവകേരള സദസ്സിന് ഇന്ന് തുടക്കം

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന ‘നവകേരള സദസ്സി’ന് ഇന്ന് തുടക്കം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനായി തയാറാക്കിയ ആഡംബര ബസ് കാസര്‍കോട് എത്തും. വൈകിട്ട് 3.30ന് കാസര്‍കോട് മഞ്ചേശ്വരം പൈവളിഗെ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് യാത്രയുടെ ഉദ്ഘാടനവും മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ സദസ്സും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജന്‍ അധ്യക്ഷത വഹിക്കും. ഡിസംബര്‍ 23-ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് സമാപനം.