മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഗൂഡാലോചന നടത്തി അട്ടിമറിച്ചെന്ന ആരോപണവുമായി ശിവസേന (ഉദ്ദവ് താക്കറെ വിഭാഗം). ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം സംസ്ഥാനത്ത് വന്‍ വിജയത്തിലേക്ക് നീങ്ങുകയാണെന്ന ഫല സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോപണം. പുറത്തു വരുന്ന ഫലം യഥാര്‍ത്ഥ ജനവിധിയായി അംഗീകരിക്കുന്നില്ലെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പ്രതികരണം. എന്തോ ഇടപ്പെടല്‍ നടന്നതായി സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പില്‍ ബിജെപി വ്യാപകമായി പണമൊഴുക്കി. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡയെ പിന്തുണയ്ക്കുന്ന എല്ലാ എംഎല്‍എമാരും എങ്ങനെ വിജയിക്കും. മഹാരാഷ്ട്ര മൊത്തം എതിരായ അജിത് പവാറിന് എങ്ങനെയാണ് വിജയിക്കാന്‍ കഴിയുകയെന്നും റാവത്ത് ചോദിച്ചു. എന്‍സിപി നേതാവിന്റെ അവകാശവാദത്തിന് എതിരെ ബിജെപി രംഗത്തെത്തി. സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി സര്‍ക്കാര്‍ വരുമ്പോള്‍ മഹാരാഷ്ട്ര കൂടുതല്‍ പുരോഗമിക്കുമെന്നാണ് ബിജെപി നേതാവ് പ്രവീണ്‍ ദാരേക്കറിന്റെ പ്രതികരണം. ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ നിലവില്‍ 222 സീറ്റുകളിലാണ് ബിജെപി സഖ്യം ലീഡ് ചെയ്യുന്നത്. 50 സീറ്റുകളില്‍ മാതമാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാ വികാസ് അഘാഡി (എംവിഎ) മുന്നേറുന്നത്. കോപ്രി-പച്ച്പഖാഡി നിയമസഭാ സീറ്റില്‍ മഹായുതി സഖ്യസ്ഥാനാര്‍ത്ഥി മുഖ്യമന്ത്രി എകനാഥ് ഷിന്‍ഡെ 4,053 വോട്ടുകള്‍ക്ക് മുന്നേറുകയാണ്. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പൂര്‍ സൗത്ത് വെസ്റ്റില്‍ നിന്ന് 2,246 വോട്ടിന്റു മുന്നിട്ടു നില്‍ക്കുകയാണ്.