ആന്ധ്രാപ്രദേശിന് പുതിയ തലസ്ഥാനം പ്രഖ്യാപിച്ച് ജഗ് മോഹന്‍ റെഡ്ഡി

ആന്ധ്രാപ്രദേശിന് പുതിയ തലസ്ഥാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡി. തലസ്ഥാനം അമരാവതിക്ക് പകരം വിശാഖപട്ടണമായിരിക്കുമെന്നാണ് ജഗൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചത്. ദില്ലിയിൽ നടത്തിയ ബിസിനസ് മീറ്റിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിയും ഗവർണറുടെയും ഓഫീസ് അടക്കം അമരാവതിയിൽ നിന്ന് വിശാഖ പട്ടണത്തേക്ക് മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.

നിലവിൽ അമരാവതിയാണ് ആന്ധ്രയുടെ തലസ്ഥാനം. 2015ലാണ് അമരാവതിയെ തലസ്ഥാനനഗരമായി പ്രഖ്യാപിച്ചത്. അമരാവതിയിൽ സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള വികസന പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ അധികാരത്തിലെത്തിയ വൈഎസ്ആർ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ജഗൻമോഹൻ റെഡ്ഡി സർക്കാർ അമരാവതിയെ തലസ്ഥാനമായി അംഗീകരിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *