സംസ്ഥാനത്തെ പോപുലര്‍ ഫ്രണ്ട് ഓഫീസുകളിലും വീടുകളിലും എന്‍ഐഎ ഇ.ഡി റെയ്ഡ്; നേതാക്കള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ, ഇഡി പരിശോധന. കോഴിക്കോട് അര്‍ധരാത്രിയോടെ ഓഫീസുകളിലെത്തിയ സംഘങ്ങള്‍ ഇപ്പോഴും പരിശോധന തുടരുകയാണ്. കേരളത്തില്‍ ഏകദേശം 50 ഓളം ഓഫീസുകളിലും വീടുകളിലും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം. പോപ്പുലര്‍ ഫ്രണ്ട് സമിതി അംഗത്തേയും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രെട്ടറിയേയും കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരത്ത് പിഎഫ്ഐ മുന്‍ ദേശീയ സമിതി അംഗത്തിന്റെ വീട്ടില്‍ പരിശോധന നടത്തി. അഷറഫ് മൗലവിയുടെ വീട്ടിലാണ് എന്‍ഐഎ പരിശോധന. മണക്കാട് ഓഫീസിലും പരിശോധന നടക്കുകയാണ്.
ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു.