നിലമ്പൂരിൽ പോരാട്ടം ഇഞ്ചോടിഞ്ച് ; ആദ്യ റൗഡിൽ അൻവർ എഫക്ട്, കരുത്ത് കാട്ടി പിവി അൻവർ, ആര്യാടൻ ഷൗക്കത്തിന് ലീഡ്

നിലമ്പൂരിൽ ആദ്യ റൌണ്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടം. യുഡിഎഫിന് മേൽക്കൈയുള്ള വഴിക്കടവിൽ കരുത്ത് കാട്ടി പിവി അൻവർ. ആദ്യ റൌണ്ട് വോട്ടെണ്ണുമ്പോൾ വഴിക്കടവിൽ ആര്യാടൻ ഷൌക്കത്ത് ലീഡ് ചെയ്യുന്നുവെങ്കിലും യുഡിഎഫ് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായിട്ടില്ല. ആദ്യ റൌണ്ട് പൂർത്തിയാക്കുമ്പോൾ അൻവർ പിടിച്ച വോട്ടുകൾ യുഡിഎഫിന്റെ വോട്ട് ലീഡ് കുറക്കുകയാണ്. യുഡിഎഫിനൊപ്പം എൽഡിഎഫിൻ്റെ വോട്ടുകളും അൻവർ പിടിച്ചുവെന്നാണ് വ്യക്തമാകുന്നത്.