നിയമസഭയില്‍ പരിക്കേറ്റ വാച്ച് ആന്റ് വാര്‍ഡിന് കാലിന് പൊട്ടലില്ല; സര്‍ക്കാരിനെ തിരിച്ചടിയായി മെഡിക്കല്‍ റിപ്പോര്‍ട്ട്

നിയമസഭാ സംഘര്‍ഷത്തില്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ടു വനിതാ വാച്ച് ആന്റ് വാര്‍ഡുകളുടെ കാലിന് പൊട്ടല്‍ ഇല്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു എന്ന പരാതിയില്‍ ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ പൊലീസ് ജാമ്യമില്ല വകുപ്പില്‍ കേസെടുത്തിരുന്നു. പ്രതിപക്ഷ വിമര്‍ശനങ്ങളെ ഒരു പരിധിവരെ ഭരണപക്ഷ എംഎല്‍എമാര്‍ നേരിട്ടത് ഈ കാരണം പറഞ്ഞായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് തന്നെ തിരിച്ചടിയായിരിക്കുന്നത്.
പ്രതിപക്ഷം നല്കിയ പരാതിയില്‍ ജാമ്യം കിട്ടുന്ന വകുപ്പും തിരിച്ച് വാച്ച് ആന്‍ഡ് വാര്‍ഡ് പ്രതിപക്ഷത്തിനെതിരെ നല്കിയ പരാതിയില്‍ ജാമ്യമില്ല വകുപ്പ് പ്രകാരവുമായിരുന്നു മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത.