നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെയുളളവര്‍ കോടതിയില്‍ ഹാജരായി; കുറ്റം നിഷേധിച്ചു ; കേസ് സെപ്റ്റംബര്‍ 26ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: വിവാദമായ നിയമസഭാ കയ്യാങ്കളിക്കേസ് ഈ മാസം 26ന് വീണ്ടും പരിഗണിക്കും. കേസില്‍ പ്രതികളായ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പടെ കോടതിയില്‍ ഹാജരായി. കെ ടി ജലീല്‍, സി കെ സദാശിവന്, കെ കുഞ്ഞഹമ്മദ്, കെ അജിത്ത് എന്നിവര്‍ നേരിട്ട് കോടതിയില്‍ എത്തി.
കേസില്‍ ഹാജരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. എന്നാല്‍ അഞ്ച് പേരും കുറ്റം നിഷേധിച്ചു. ഇ പി ജയരാജന് കോടതിയില്‍ എത്തിയില്ല. മറ്റൊരു ദിവസം ഹാജരാകാമെന്ന് അഭിഭാഷകന് മുഖേന കോടതിയെ അറിയിക്കുകയായിരുന്നു. അസുഖം കാരണം ഹാജരാകാനാകില്ലെന്നായിരുന്നു അഭിഭാഷകന് അറിയിച്ചത്.