വനിതാ മുഖ്യമന്ത്രിയെക്കുറിച്ച് ചര്‍ച്ച ചെയിതിട്ടില്ല; തിരഞ്ഞെടുപ്പ് പിണറായി തന്നെ നയിക്കും: എം വി ഗോവിന്ദന്‍

മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്ത്രീയെ പരിഗണിക്കുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് പിണറായി വിജയന്‍ തന്നെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ മത്സരിക്കാന്‍ ഉണ്ടാകില്ലെന്നും ഗോവിന്ദന്‍ അറിയിച്ചു.

എല്‍ഡിഎഫിന് തുടര്‍ച്ചയായ മൂന്നാം വട്ടവും ഭരണം ലഭിച്ചാല്‍ കേരളത്തിന് ആദ്യമായി വനിതാ മുഖ്യമന്ത്രിയെ ലഭിക്കുമെന്നും കെ കെ ശൈലജ മുഖ്യമന്ത്രിയാകുമെന്നുമുള്ള പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ശക്തമായിരുന്നു. ഇതിനിടെയാണ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കാന്‍ സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്. പാര്‍ട്ടിക്കുള്ളില്‍ ഇതുവരെ അത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നാണ് എം വി ഗോവിന്ദന്റെ വിശദീകരണം.

മുഖ്യമന്ത്രി സ്ഥാനാര്‍ഥി വിഷയത്തില്‍ യുഡിഎഫ് ആശയക്കുഴപ്പത്തിലാണെന്നും ഇതേ അഭിമുഖത്തില്‍ എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.