സിതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവു വന്ന സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തല്ക്കാലം ആരുമുണ്ടാകില്ല. തല്ക്കാലിക ചുമതല തല്ക്കാലം ആര്‍ക്കും ഇപ്പോള്‍ നല്‍കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. പാര്‍ട്ടി സെന്ററിലെ നേതാക്കള്‍ കൂട്ടായി ചുമതല നിര്‍വ്വഹിക്കും. ഈ മാസം അവസാനം ചേരുന്ന പിബി, സിസി യോഗങ്ങള്‍ തുടര്‍കാര്യങ്ങള്‍ ആലോചിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് വരെ നിലവിലെ സംവിധാനം തുടരുന്നതും ആലോചനയിലുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തുള്ള ഒരാള്‍ അന്തരിച്ചത് ആദ്യമാണെന്നിരിക്കെ എന്തു വേണം എന്നതില്‍ ആശയക്കുഴപ്പമുണ്ടെന്നാണ് നേതാക്കള്‍ വിശദീകരിച്ചത്.