എൻഎസ്എസിനെ കമ്മ്യൂണിസ്റ്റും, കോൺഗ്രസും, ബിജെപിയുമാക്കാൻ ആരും ശ്രമിക്കരുത്; ജി സുകുമാരൻ നായർ

സർക്കാരുമായി അടുക്കുന്നതിലെ വിവാദങ്ങൾ തുടരുന്നതിനിടെ, നിലപാട് വീണ്ടും ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസ് രാഷ്ട്രീയമായി സമദൂരത്തിലാണ്. പക്ഷെ സമദൂരത്തിൽ, ശരിദൂരം കണ്ടെത്തിയെന്നും ജി സുകുമാരൻ നായർ പറഞ്ഞു. ഇന്ന് നടന്ന വിജയദശമി സംഗമത്തിലാണ് സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്.

എൻഎസ്എസിനെ കമ്മ്യൂണിസ്റ്റും, കോൺഗ്രസു, ബിജെപിയുമാക്കാൻ ആരും ശ്രമിക്കരുത്. അയ്യപ്പ സംഗമത്തിലെ എൻഎസ്എസ് സാന്നിധ്യം രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമം നടക്കുന്നതെന്നും ജി സുകുമാരൻ നായർ പറഞ്ഞു. നല്ലതിനെ എൻ എസ് എസ് അംഗീകരിക്കും. വിശ്വാസം, ആചാരം, എന്നിവ സംരക്ഷിക്കുകയാണ് എൻ എസ് എസ് നിലപാട്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അംഗീകാരം എൻ എസ് എസിന് ആവശ്യമില്ലെന്ന് സുകുമാരൻ‌ നായർ വ്യക്തമാക്കി.

അടിത്തറയുള്ള സംഘടന മന്നത്ത് പത്മനാഭൻ ഉണ്ടാക്കി തന്നിട്ടുണ്ട്. സുകുമാരൻ നായരുടെ മാറിൽ നൃത്ത മാടുകയാണ്. അതുപോലെ കേരളത്തിലെ നായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് സുകുമാരൻ നായർ പറഞ്ഞു. ആചാരത്തിനും, അനുഷ്ടാനത്തിനും പോറൽ ഏല്പിക്കുന്ന രീധിയിൽ സർക്കാർ വന്നപ്പോഴാണ് എൻ എസ് എസ് ശബ്ദമുയർത്തിയത്. ശബരിമല വിഷയത്തിൽ ഇപ്പോഴും സുപ്രീം കോടതിയിൽ ഒമ്പത് അംഗ ബഞ്ചിൽ എൻ എസ് എസിന്റെ കേസ് ഉണ്ടെന്ന് അദേഹം പറഞ്ഞു.