ഇ-സഞ്ജീവിനി കണ്‍സള്‍ട്ടേഷനിടെ വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്നത പ്രദര്‍ശനം

കോന്നി മെഡിക്കൽ കോളജിലെ ഡോക്ടർക്കു മുന്നിൽ ഇ സഞ്ജീവിനി പോർട്ടലിൽ ലോഗിൻ ചെയ്ത രോഗി നഗ്നതാ പ്രദർശനം നടത്തിയെന്നു പരാതി. ഇ-സഞ്ജീവനി ടെലി മെഡിസിൻ സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങൾ കാണിക്കുകയായിരുന്നു. ഡോക്ടറുടെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. ലോഗിൻ ചെയ്യാൻ ഉപയോഗിച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം