പ്രവാചകനിന്ദ ; നുപൂര്‍ ശര്‍മ്മയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി; പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ വിവാദ പരാമര്‍ശം ബി ജെ പി വക്താവ് നൂപൂര്‍ ശര്‍മ പിന്‍വലിച്ചു. ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. തന്റെ മതവിശ്വാസത്തെ മുറിവേല്‍പിച്ചുവെന്ന് തോന്നിയപ്പോള്‍ നടത്തിയ പരാമര്‍ശമായിരുന്നുവെന്നും അവര്‍ പറഞ്ഞു.പ്രസ്താവനയെ തുടര്‍ന്ന്് നൂപുര്‍ ശര്‍മയെ പ്രാഥമിക ബി ജെ പി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സമാന ആരോപണത്തിന് ഡല്‍ഹി മീഡിയ ഇന്‍ചാര്‍ജ് നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും പുറത്താക്കി. ബിജെപി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതായി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് പ്രതികരിച്ചു.

നൂപുറിന്‍റെ പരാമര്‍ശത്തെച്ചൊല്ലി കാന്‍പുരില്‍ വലിയ തോതില്‍ സംഘര്‍ഷമുണ്ടായിരുന്നു.ഒരു ടി വി ചര്‍ച്ചക്കിടെയാണ് പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താവ് നൂപുര്‍ ശര്‍മ വിവാദ പരാമര്‍ശം നടത്തിയത്്. ഡല്‍ഹി ബിജെപി മീഡിയ ഇന്‍ ചാര്‍ജ് നവീന്‍ കുമര്‍ ജിന്‍ഡാല്‍ ട്വിറ്ററിലുമാണ് വിവാദ പരാമര്‍ശം നടത്തിയത്. ഗ്യാന്‍വ്യാപി പള്ളി പ്രശ്നത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇവ. നൂപുറിനെതിരെ മഹാരാഷ്ട്ര പൊലീസ് എഫ്െഎആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഇരുവരുടെയും പരാമര്‍ശങ്ങള്‍ക്കെതിരെ ഗള്‍ഫ് രാജ്യങ്ങളിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഏതെങ്കിലും മതത്തെ അവഹേളിക്കുന്ന വ്യക്തികളെയും പ്രത്യയശാസ്ത്രത്തെയും ബിജെപി പിന്തുണയ്ക്കില്ലെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *