തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്സിന് മര്‍ദ്ദനം: കൂട്ടിരിപ്പുകാരന്‍ അസഭ്യം പറഞ്ഞു, കൈപിടിച്ച് വലിച്ചുവെന്നും പരാതി

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സിന് മര്‍ദ്ദനം. മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികരിച്ച് നഴ്‌സ് പ്രസീത. രോഗിയുടെ കൂട്ടിരിപ്പുകാരന്‍ കൈപിടിച്ചു വലിയ്ക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് പ്രസീത പറഞ്ഞു. രോഗിയ്ക്ക് ഡ്രിപ്പ് ഇടാന്‍ വൈകി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. രോഗിയ്ക്ക് വിറയല്‍ ഉണ്ടായിരുന്നതിനാലാണ് ഡ്രിപ്പ് നല്‍കാഞ്ഞതെന്നും നഴ്‌സ് വ്യക്തമാക്കി.

ഇന്നലെയാണ് മെഡിക്കല്‍ കോളജില്‍ നഴ്‌സിനെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ മര്‍ദ്ദിച്ചത്. മെഡിക്കല്‍ കോളജില്‍ വാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രസീതയ്ക്കാണ് മര്‍ദ്ദനമേറ്റത്. പ്രതി പൂവാര്‍ സ്വദേശി അനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജീവനക്കാരിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് നഴ്‌സുമാരുടെ സംഘടന തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രതിഷേധ സമരം നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *