തിരുവനന്തപുരം :നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുമായി ഒപ്പുവച്ച ട്രിപ്പിള്‍ വിന് പ്രോഗ്രാം വഴിയുള്ള നഴ്സ് റിക്രൂട്ട്മെന്റിന്റെ നടപടി ക്രമങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണെന്ന് നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആദ്യ വര്‍ഷം തന്നെ അഞ്ഞുറിലധികം നഴ്സ്മാര്‍ക്ക് ജര്‍മനിയില്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ ഭാവിയില്‍ കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും ശ്രീരാമകൃഷ്ണന് പറഞ്ഞു
ഇന്ത്യയില്‍ നിന്നും ജര്‍മനിയിലേക്കുള്ള ആദ്യ സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് കരാറാണ് ട്രിപ്പിള്‍ വിന് ഇതുമൂലം സ്വകാര്യ റിക്രൂട്ട്മെന്റ് തട്ടിപ്പിന് തടയിടാന്‍ കഴിയുമെന്നും ശ്രീരാമകൃഷ്ണന് പറഞ്ഞു
നോര്‍ക്ക സി.ഇ.ഒ ഹരികൃഷ്ണന്‍നമ്പൂതിരി, ജര്‍മന്‍ എംപ്ലോയ്മെന്റിന്റെ പ്രതിനിധികളായ സ്റ്റെഫാനി ഹാല, ഗുഡ്രുന്‍ നദോല്‍ എന്നിവരും സംബന്ധിച്ചു.