ഒഡീഷയിൽ മലയാളി വൈദികന് മർദ്ദനമേറ്റ സംഭവം ; വൈദികൻ പൊലീസിൽ പരാതി നൽകി

ഒഡീഷയിൽ മലയാളി വൈദികന് മർദ്ദനമേറ്റ സംഭവത്തിൽ വൈദികൻ പൊലീസിൽ പരാതി നൽകി. ലോക്കൽ പൊലീസിലാണ് പരാതി നൽകിയത്. പരാതിയുടെ പകർപ്പ് എസ്പിക്കും ജില്ലാ കളക്ടർക്കും നൽകിയിട്ടുണ്ട്. പള്ളിയിൽ എത്തി അതിക്രമം കാണിച്ച പൊലീസുകാർക്കെതിരെയാണ് പരാതി നൽകിയത്. മാർച്ച് 22നാണ് പൊലീസ് പള്ളിയിൽ കയറി ഫാദർ ജോഷി ജോർജിനെയും സഹവികാരിയെയും പൊലീസ് മർദ്ദിച്ചത്.
ബെഹരാംപൂർ ലത്തീൻ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്. സമീപത്തെ ഗ്രാമത്തിൽ കഞ്ചാവ് കണ്ടെത്താനുള്ള പരിശോധനക്കിടെ ഒഡീഷ പൊലീസ് വൈദികനെ പള്ളിയിൽ കയറി മർദിക്കുകയായിരുന്നു. പൊലീസ് ക്രൂരമായി മർദിച്ചെന്നും, പള്ളിയിൽനിന്നും പണം അപഹരിച്ചെന്നും ഫാ ജോഷി ജോർജ് പ്രതികരിച്ചിരുന്നു.