കെ എ എസില്‍ നിയമനം ലഭിച്ചവര്‍ക്ക് 105 പേര്‍ക്ക് മൂന്നുമാസമായി ശമ്പളമില്ല

തിരുവനന്തപുരം: കെ എ എസില്‍ നിയമനം ലഭിച്ചവര്‍ക്ക് മൂന്നുമാസമായി ശമ്പളമില്ല. ഈ തസ്തികയില്‍ നിയമനം ലഭിച്ച 105 പേര്‍ക്കാണ് ശമ്പളം ലഭിക്കാത്തത്. ചില സാങ്കേത കാരണങ്ങള്‍ പറഞ്ഞാണ് ശമ്പളം ന നല്‍കാത്തത്. സാമ്പത്തിക വര്‍ഷം അവസാനിച്ചതിനാല്‍ നിയമനം ലഭിച്ചവര്‍ക്ക് ശമ്പളത്തിനായി നീക്കിവച്ച തുകയും നഷ്ടമായി.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസസിലേക്ക് വലിയ തര്‍ങ്ങളും കടമ്പകളും കടന്നാണ് കെ എ എസ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയത്. കടുപ്പമേറിയ പരീക്ഷ വിജയച്ച 105 പേര്‍ക്ക് നിയമനവും നല്‍കി. നേരിട്ട് നിയമനം ലഭിച്ചവരും വിവിധ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിന്ന് കെ എ എസില്‍ എത്തിയവരും ഐ എം ജി യില്‍ പരിശീലനത്തിലാണ്. കഴിഞ്ഞ ഡിസംബര്‍ 23നായിരുന്നു എല്ലാവര്‍ക്കും നിയമനം നല്‍കിയത്. പക്ഷെ ഈ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇന്നേവരെ സര്‍ക്കാര്‍ ശമ്പളം നല്‍കുന്നില്ല .
81,800 രൂപയാണ് അടിസ്ഥാന ശമ്പളമായി സര്‍ക്കാര്‍ നിശ്ചയിച്ചത്. ചില നൂലാമാലകള്‍ ചൂണ്ടാകാട്ടിയാണ് പൊതുഭരണവകുപ്പും ധനവകുപ്പും ശമ്പളം നല്‍കാത്തത്. ആദ്യം തസ്തികയുടെ പ്രശ്‌നമായിരുന്നു. സൂപ്പര്‍ നൂമററിയില്‍ തസ്തിക സൃഷ്ടിച്ചപ്പോഴേക്കും ശമ്പള വിതരണത്തില്‍ പ്രശ്‌നമായി. നേരിട്ട് സര്‍ക്കാര്‍ സര്‍വ്വീസിലെത്തിയവര്‍ക്ക് സ്പാര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്ത പെന്‍ നമ്പര്‍ ലഭിച്ചാല്‍ അക്കാര്യം പൊതുഭരണവകുപ്പ് അക്കൗണ്ടന്റ് ജനറലിനെ അറിയിക്കും. എ ജി പ്ലേ സിപ്പ് നല്‍കിയാല്‍ ശമ്പളം നല്‍കും. പക്ഷെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും കെ എ സി ലേക്ക് എത്തിവരുടെ ശമ്പളം അനിശ്ചിതത്വമായതോടെയാണ് ആര്‍ക്കും ശമ്പളം ലഭിക്കത്ത സ്ഥിതി വന്നത്. ഒരുദിവസം കൊണ്ട് ചര്‍ച്ച ചെയ്ത പരിഹാരിക്കാവുന്ന വിഷയത്തില്‍ ആര്‍ക്കും ഒരു വ്യക്തയുമില്ലാത്ത അവസ്ഥ. കെ എ എസുകാര്‍ക്ക് ശമ്പളം നല്‍കാന്‍ മൂന്നു കോടി സര്‍ക്കാര്‍ വകയിരുന്നതിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഈ തുക ചെലവഴിക്കാത്തിനാല്‍ ഇത് നഷ്ടമായി.