രണ്ടാം ദിവസവും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് സതീശനും സുധാകരനും

തിരുവനന്തപുരം: മൈക്കിന് വേണ്ടി വാശിപിടിക്കുന്ന വീഡിയോക്ക് പിന്നാലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് സതീശനും തമ്മിലുള്ള മറ്റൊരു വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കെപിസിസി വിളിച്ച വാര്‍ത്താ സമ്മേളനത്തിലെ ദൃശ്യങ്ങളെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകയുടെ ഇംഗ്ലീഷിലുള്ള ചോദ്യത്തിന് മറുപടി പറയാന്‍ സുധാകരന്‍ ബുദ്ധിമുട്ടുന്നതും സതീശന്റെ സഹായം തേടുമ്പോള്‍ അദ്ദേഹം കൈയൊഴിയുന്നതുമാണ് വീഡിയോയിലുള്ളത്. ശത്രുക്കളോടു പോലും ഇങ്ങനെയൊന്നും ചെയ്യരുത് എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇടതു സൈബര്‍ ഹാന്‍ഡിലുകളാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.

മൈക്കിന് പിടിവലികൂടുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും വീഡിയോ സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. സംഭവത്തില്‍ ഇരുവരെയും ട്രോളി ഇടതു സൈബര്‍ ഹാന്‍ഡിലുകള്‍ രം?ഗത്തെത്തി. പിന്നാലെയാണ് രണ്ടാമത്തെ ദൃശ്യങ്ങളും പുറത്തുവന്നത്. ചാണ്ടി ഉമ്മന്റെ വിജയത്തിന് ശേഷം കോണ്‍ഗ്രസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള തര്‍ക്കമുണ്ടായത്. വാര്‍ത്താ സമ്മേളനം ആരാദ്യം തുടങ്ങുമെന്നതായിരുന്നു തര്‍ക്ക വിഷയം.

Leave a Reply

Your email address will not be published. Required fields are marked *