തലസ്ഥാനത്തെ മെഡിക്കൽ കോളജിൽ ഓപ്പറേഷൻ തിയേറ്ററിൽ ഓണാഘോഷം നടത്തി

തിരുവനന്തപുരം: തലസ്ഥാനത്തെ മെഡിക്കൽ കോളജിൽ ഓപ്പറേഷൻ തിയേറ്ററിൽ ഓണാഘോഷം നടത്തി. ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് മെഡിക്കൽ കോളജിലെ ഓണാഘോഷം. തിരുവനന്തപുരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗമാണ് ഓണാഘോഷം സംഘടിപ്പിച്ചത്.

മെഡിക്കൽ കോളജ് കാത്ത് ലാബിൽഇന്നലെ ഉച്ചയ്ക്കാണ് ഓണാഘോഷ പരിപാടികൾ തുടങ്ങിയത്. പാട്ടും ഡാൻസും, സദ്യയും ഒക്കെയായി നടത്തിയ ഓപ്പറേഷൻ തിയറ്ററിലെ ഓണാഘോഷം വിവാദമായിരിക്കുകയാണ്.

ഓപ്പറേഷൻ തിയറ്ററിൽ ഉപയോഗിക്കുന്ന യൂണിഫോമിൽ കാർഡിയോളജി വിഭാഗം മേധാവി ഉൾപ്പെടെ ഓണസദ്യ കഴിക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. കാത്ത് ലാബിനുള്ളിൽ നടക്കുന്ന കലാപരിപാടികളുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഓപ്പറേഷൻ തിയേറ്ററിൽ ഓണാഘോഷം നടത്തിയ സംഭവം നേരത്തെയും വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *