രാജ്യത്തെ പോലീസിന് ഒറ്റ യൂണിഫോം; ‘ഒരു രാജ്യം, ഒരു പോലീസ്’ ആശയം മുന്നോട്ടുവെച്ച് പ്രധാനമന്ത്രി

രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും പോലീസിന് ഏകീകൃത യൂണിഫോം നടപ്പാക്കണമെന്ന ആശയം മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഒരു രാജ്യം, ഒരു യൂണിഫോം’ എന്ന ആശയമാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. ഇത് ഒരു നിർദ്ദേശം മാത്രമാണെന്നും സംസ്ഥാനങ്ങളുടെ മേൽ അത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ “ചിന്തൻ ശിവിർ” യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“പോലീസിൽ ‘ഒരു രാജ്യം, ഒരു യൂണിഫോം’ എന്നത് ഒരു ആശയം മാത്രമാണ്. ഞാൻ അത് നിങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നില്ല. വെറുതെ ഒന്ന് ആലോചിച്ചു നോക്കൂ. 5, 50, അല്ലെങ്കിൽ 100 വർഷത്തിനുള്ളിൽ അത് സംഭവിക്കാം. അതിനെക്കുറിച്ച് ചിന്തിക്കൂ.” – പ്രധാനമന്ത്രി പറഞ്ഞു.