സംസ്ഥാനത്ത് ഇനി മുതല്‍ കള്ള് ഷാപ്പ് വില്‍പ്പന ഓണ്‍ലൈന്‍ വഴി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ കള്ള് ഷാപ്പ് വില്‍പ്പന ഓണ്‍ലൈന്‍ വഴി. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറങ്ങി. 5170 ഷാപ്പുകളുടെ ലൈസന്‍സാണ് ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വില്‍പന.
കളക്ടറുടെ സാന്നിധ്യത്തില്‍ നേരിട്ടായിരുന്നു ഇതുവരെ കള്ള് ഷാപ്പുകളുടെ ലൈസന്‍സ് വില്‍പ്പന നടന്നിരുന്നത്. ഓണ്‍ലൈന്‍ വഴി ഷാപ്പ് ലൈസന്‍സ് വാങ്ങുന്നതിനായി ഈ മാസം 13 വരെ അപേക്ഷ നല്‍കാം. ഷാപ്പുകളുടെ വാടക നിശ്ചയിച്ചിട്ടുണ്ട്. ഒരേ വാടകയില്‍ ഒന്നിലധികം പേര്‍ അപേക്ഷിച്ചാല്‍ നറുക് ഇടുമെന്നാണ് ഉത്തരവില്‍ പറയുന്നത്