ഉമ്മൻ ചാണ്ടിയുടെ മുഖം കാരുണ്യത്തിൻ്റെത് : എ കെ ആൻ്റണി

തിരുവനന്തപുരം: രാഷ്ട്രീയ പ്രവർത്തനം കാരുണ്യത്തിൻ്റെ മുഖമാക്കി മാറ്റിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് എ.കെ.ആൻ്റണി പറഞ്ഞു. സഹായമഭ്യർത്ഥിച്ചെത്തുന്നവരോട് നോ പറയാത്ത ഏക നേതാവും ഉമ്മൻ ചാണ്ടിയാണ്. അതു കൊണ്ടാണ് നാട്ടുകാർ കരുണ്യത്തിൻ്റെ മുഖമായി ഉമ്മൻ ചാണ്ടിയെ കണ്ടത്. ഉമ്മൻ ചാണ്ടിയുടെ പേരിൽ തുടങ്ങുന്ന ഏത് സ്ഥാപനത്തിനും നാട്ടുകാരുടെ പിൻതുണയുണ്ടാകും… ഉമ്മൻ ചാണ്ടി സാന്ത്വനം ചാരിറ്റബിൾ ഫൗണ്ടേഷൻ ലോഗോ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു എ കെ ആൻ്റണി.. കെ.പി.സി.സി യിൽ സംഘടിപ്പിച്ച യോഗത്തിൽ ഡി.സി.സി.പ്രസിഡൻ്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഫൗണ്ടേഷൻ സജീവ സാന്നിദ്ധ്യമായി പ്രവർത്തിയ്ക്കുമെന്ന് പ്രസിഡൻ്റ് പി.എസ് ബാജിലാലും,, സെക്രട്ടറി പത്മാലയം മിനിലാലും അറിയിച്ചു.കോൺഗ്രസ്സ് നേതാക്കളായ ആനക്കുഴി ഷാനവാസ്, അയിര സുരേന്ദ്രൻ, ശാസ്തമംഗലം മോഹനൻ, ബി.സുശീലൻ, ശൈലജ രാജീവൻ, ഉവൈസ് ഖാൻ, എസ്.എൻ.പുരം ജലാൽ, വി.രാജ് കുമാർ, ഷിജു ശാസ്ത്രി, ഫൗണ്ടേഷൻ ഭാരവാഹികളായ വിനു എസ് ലാൽ, ബിന്ദു, വിഷ്ണു ഷാജി, ഷിജിലാൽ, അനന്തു, ജി.ബിജു, ബീന ബാബു, സീന, അരുൺകുമാർ, ശ്രീകുമാരൽ നായർ, തുളസീധരൻ നായർ, പി.സനിൽകുമാർ, ഗീത പ്രിജി, രശ്മി, രേവതി, തുടങ്ങിയവർ നേതൃത്ത്വം നൽകി