ഉമ്മന്‍ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകം ചാണ്ടി ഉമ്മന്‍: ചെറിയാന് ഫിലിപ്പ്

ഉമ്മന്‍ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമായ ചാണ്ടി ഉമ്മന്‍ കേരള നിയമസഭയില്‍ ഉജ്ജ്വലമായി പ്രശോഭിക്കും.ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിന് നിത്യ ശാന്തി നേരാനും ഓര്‍മ്മ നിലനിര്‍ത്താനും പുതുപ്പള്ളി ജനത ചാണ്ടി ഉമ്മനെ നെഞ്ചിലേറ്റും. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിക്കും.
രാഷ്ട്രീയ രംഗത്ത് ഉമ്മന്‍ ചാണ്ടിയുടെ അനുയായിവൃന്ദത്തെ സനാഥമാക്കാന്‍ പിന്‍ഗാമി എന്ന നിലയില്‍ ചാണ്ടി ഉമ്മന്‍ കഴിയും. ദേശീയ സംസ്ഥാന തലങ്ങളില്‍ കോണ്‍ഗ്രസില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന തലമുറ മാറ്റത്തില്‍ നേതൃനിരയില്‍ സമീപഭാവിയില്‍ ചാണ്ടി ഉമ്മന്‍ ഉയരങ്ങളിലെത്തും.ഉമ്മന്‍ ചാണ്ടി മൗനസമ്മതം നല്കിയിരുന്നെങ്കില് വളരെ നേരത്തേ തന്നെ ചാണ്ടി ഉമ്മന്‍ എം.എല്‍.എയോ എം.പി യോ ആകുമായിരുന്നു.
സ്ക്കൂള് വിദ്യാഭ്യാസ കാലം മുതല്‍ ചാണ്ടി ഉമ്മന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ ഉണ്ടായിരുന്നു. താന്‍ ജീവിച്ചിരിക്കുമ്പോള്‍ മകന് ഉന്നത അധികാരസ്ഥാനങ്ങള്‍ വഹിക്കാന്‍ പാടില്ലെന്ന തത്വാധിഷ്ടിത നിലപാടാണ് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്. സ്വന്തം അദ്ധ്വാനവും കഴിവും കൊണ്ടാണ് ചാണ്ടി ഉമ്മന്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ദേശീയ പദവികളില്‍ എത്തിയത് എന്ന് ചെറിയാന് ഫിലിപ്പ് പറഞ്ഞു.