സംസ്ഥാനത്ത് വന്‍ ഗുണ്ടാവേട്ടയുമായി പോലീസ്; ഓപ്പറേഷന്‍ ആഗില്‍ കുടുങ്ങി ക്വട്ടേഷന്‍ സംഘങ്ങളും ക്രിമിനലുകളും

സംസ്ഥാനത്തെ ഗുണ്ടകളെ അടിച്ചമര്‍ത്താന്‍ ഓപ്പറേഷന്‍ ആഗുമായി കേരള പോലീസ്. സംസ്ഥാന വ്യാപകമായി ഗുണ്ടകള്‍ക്കെതിരെ പൊലീസ് നടത്തിയ റെയ്ഡില്‍ നൂറുകണക്കിന് ഗുണ്ടകള്‍ കസ്റ്റഡിയിലായി. രാത്രി തുടങ്ങിയ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നാനൂറോളം ക്രിമിനലുകളെ അറസ്റ്റിലായി. തിരുവനന്തപുരത്ത് നടത്തിയ വിവിധ റെയ്ഡുകളില്‍ 113 ഗുണ്ടകള്‍ പിടിയിലായി. ഗുണ്ടാ നിയമപ്രകാരം ഉത്തരവുണ്ടായിട്ടും ഒളിവില്‍ കഴിഞ്ഞിരുന്ന അനൂപ് ആന്റണി, അന്തര്‍ സംസ്ഥാന മോഷ്ടാവ് ജാഫര്‍ എന്നിവരെല്ലാം പോലീസ് പൊക്കി അകത്തിട്ടു. തിരുവനന്തപുരം റൂറലില്‍ വിലസിയ 181 ഗുണ്ടകളും പോലീസ് പിടിയിലായി.

കോഴിക്കോട് നഗരത്തില്‍ ഇന്നലെ രാത്രി നടന്ന വ്യാപക പരിശോധയില്‍ 69 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ എട്ട് സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുളളികളും ഉണ്ട്. മാറാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘത്തെയും പൊലീസ് പിടികൂടി. ഗുണ്ടകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന നടപടികളുടെ ഭാഗമായാണ് കോഴിക്കോട് നഗരത്തിലെ അറസ്റ്റ്. പിടിയിലായവരുടെ വിശദമായ വിവരശേഖരണം നടത്തും. തുടര്‍ന്നാവും ഇവര്‍ക്കെതിരെ എന്ത് നടപടികളെടുക്കണെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *