ഗുണ്ടാസംഘങ്ങളെ ഒതുക്കാന്‍ തിരുവനന്തപുരത്ത് ‘ഓപറേഷന്‍ സുപ്പാരി”യുമായി പോലീസ്

തിരുവനന്തപുരം നഗരത്തില്‍ വീണ്ടും ഗുണ്ടാസംഘങ്ങള്‍ സജീവമായതോടെ ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ പോലീസ് നടപടി തുടങ്ങി. ‘ഓപറേഷന്‍ സുപ്പാരി’ എന്ന പേരില്‍ കര്‍ശനനടപടികള്‍ക്കാണ് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗുണ്ടകളുടെ പ്രൊഫൈല്‍ തയ്യാറാക്കും.
ക്രിമിനല്‍ സംഘങ്ങളുടെ ഫോട്ടോ അടക്കം ശേഖരിക്കും. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്യുന്നവരെ നിരീക്ഷിക്കും. സ്ഥിരം കുറ്റവാളികള്‍ക്ക് എതിരേ കാപ്പ നടപടി ശകതമാക്കും. ഗുണ്ടാ സഹായം തേടുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരെയും പോലീസ് നിരീക്ഷണത്തിലാക്കും.