നിയമസഭയില്‍ അക്രമം സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു: വി.ഡി. സതീശനെതിരെ എം.വി. ഗോവിന്ദന്‍

കണ്ണൂര്‍: നിയമസഭയിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തെത്തി. നിയമസഭയെ അക്രമാസക്തമാക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
വി.ഡി. സതീശന്റെ ശരീരഭാഷ പോലും തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു രൂപകല്‍പ്പന ചെയ്തതാണെന്ന് പരിഹസിച്ച ഗോവിന്ദന്‍, കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയെക്കുറിച്ച് ഒരക്ഷരം പോലും പറയാന്‍ കഴിയാത്തതിനാലാണ് പ്രതിപക്ഷം സഭയില്‍ അനാവശ്യ ബഹളം വെക്കുന്നതെന്നും പറഞ്ഞു. ഇത് യു.ഡി.എഫിന്റെ ബി.ജെ.പി അനുകൂല നിലപാടിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
എല്‍.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മട്ടന്നൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.