മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

പിണറായി ഇരട്ടച്ചങ്കനല്ല ഓട്ടച്ചങ്കനാണ്, ആകാശവാണി വിജയനാണെന്നും സതീശന്‍ ആരോപിച്ചു. പുതുപ്പള്ളിയില്‍ യുഡിഎഫിന്റെ വാഹനപ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അവസാനം പുറത്തുവന്ന മാസപ്പടി വിവാദം ഉള്‍പ്പെടെ ആറു സുപ്രധാന അഴിമതി ആരോപണങ്ങളാണു ഞങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരായി ഉന്നയിച്ചിട്ടുള്ളത്. ഈ ആറു അഴിമതികളുടെയും പുറകില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുണ്ട്. ഞങ്ങള്‍ തെളിവുകള്‍ സഹിതം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും മുഖ്യമന്ത്രിക്കു മറുപടി പറയാന്‍ ധൈര്യമില്ല.
നിങ്ങളെന്തു ചെയ്തുവെന്നു പ്രതിപക്ഷത്തോടു ചോദിക്കുമ്പോള്‍, അഭിമാനത്തോടെ പറയുന്നു, മുഖ്യമന്ത്രിയുടെ വായടിപ്പിച്ചു കളഞ്ഞ ആരോപണങ്ങളാണ് ഞങ്ങള്‍ ഉന്നയിച്ചിട്ടുള്ളതെന്ന്. ഇത്രമാത്രം മാധ്യമങ്ങളെയും ജനങ്ങളെയും പ്രതിപക്ഷത്തെയും ഭയന്നിട്ടുള്ള മുഖ്യമന്ത്രിയില്ല. ഇതാണോ നിങ്ങളുടെ ഇരട്ടച്ചങ്കന്‍ ഇത് ഓട്ടച്ചങ്കനാണ്. ഇദ്ദേഹം ആകാശവാണിയാണ്, അതിനാല്‍ ആകാശവാണി വിജയനാണ്’ സതീശന്‍ പറഞ്ഞു.