താനൂര്‍ ബോട്ട് അപകടം മനുഷ്യനിര്‍മിതമായ ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

ബോട്ടിന് ലൈസന്‍സ് ഉണ്ടോയെന്നോ ഇല്ലെന്നോ അധികൃതര്‍ക്ക് പോലും അറിയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ചതിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബോട്ടുയാത്ര സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നിട്ടു പോലും പരിശോധിക്കാന്‍ യാതൊരു സംവിധാനവുമില്ല. ആരാണ് അപകടം ഉണ്ടായ ബോട്ട് സര്‍വീസ് നടത്താന്‍ പിന്തുണ നല്‍കിയത്, ആരുടെ ശുപാര്‍ശയിന്മേലാണ് ഉദ്യോഗസ്ഥര്‍ കണ്ണടച്ചത് എന്നുള്ള കാര്യങ്ങള്‍ അന്വേഷിക്കണം. ഗൗരവതരമായ അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാവണം. സമയപരിധിയില്‍ ജുഡീഷ്യല്‍ അന്വേഷണം നടക്കണം.

ഇതിന്റെ റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കാതെ തന്നെ നിയമപരമായി സ്വീകരിക്കാന്‍ കഴിയുന്ന എല്ലാ നടപടികളും സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അതേസമയം, അപകടം നടന്ന സ്ഥലം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കും. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. വാക്കുകളാല്‍ രേഖപ്പെടുത്താന്‍ കഴിയാത്ത വലിയ ദുരന്തമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *