മാധ്യമങ്ങള്‍കകെതിരായ പിവി അന്‍വര്‍ എംഎല്‍എയുടെ ഭീഷണിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്

തിരുവനന്തപുരം: മാധ്യമ സ്ഥാപനങ്ങള്‍ക്ക് ചെസ്റ്റ് നമ്പര്‍ കൊടുത്ത് പൂട്ടിക്കും എന്ന് ഭീഷണി മുഴക്കുന്നു.അന്‍വര്‍ പറയുന്നത് അനുസരിച്ച് പോലീസ് പോകുന്നു.അന്‍വറിന് വെല്ലുവിളിക്കാന്‍ ആരാണ് ധൈര്യം കൊടുക്കുന്നത്.മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കാന്‍ എംഎല്‍എ നേതൃത്വം നല്‍കുന്നു.പിന്നാലെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഏകസിവില്‍കോഡില്‍ സിപിഎമ്മുമായി ചേര്‍ന്നു ഒരു പരിപാടിയും ഇല്ല.സിപിഎം ശ്രമിച്ചത് രാഷ്ട്രീയ മുതലെടുപ്പിനാണ്.യുഡിഎഫ് എല്ലാ ജില്ലകളിലും ബഹുസ്വരതാ സംഗമം നടത്തും. ഇടതുമുന്നണിയിലെ ഘടകകക്ഷികളേയും പരിപാടിയിലേക്ക് ക്ഷണിക്കില്ല.സിപിഎമ്മിനെ വിളിക്കാതെ മറ്റുള്ളവരെ വിളിക്കുന്നതിലേ അനൗചിത്യം കൊണ്ടാണിത്.

സമസ്ത മുജാഹിദ് വിഭാഗങ്ങള്‍ സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നതില്‍ ആശങ്ക ഇല്ല.മത സംഘടനകളോട് പോകേണ്ട എന്ന് പറയാന്‍ ഞങ്ങള്‍ ആളല്ല.ശരി അത്തിലും.ഏക സിവില്‍ കോഡിലും മുന്‍ നിലപാട് തിരുത്തിയോ എന്ന് സിപിഎം വ്യക്തമാക്കണം.ഏക സിവില്‍ കോഡ് വേണ്ട എന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാട്.സിപിഎം സെമനാറിലേക്കുള്ള ക്ഷണം നിരസിച്ച ലീഗിന് അഭിനന്ദനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *