ബിഹാര്‍ വോട്ടര്‍ പട്ടിക വിവാദത്തിലും മലയാളം കന്യാസ്ത്രീകളുടെ അറസ്റ്റിലും, ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

പട്‌ന : ബിഹാര്‍ വോട്ടര്‍ പട്ടിക വിവാദത്തിലും മലയാളം കന്യാസ്ത്രീകളുടെ അറസ്റ്റിലും ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ രണ്ടു മണി വരെ നിര്‍ത്തിവച്ചു. ബിഹാറില്‍ 65 ലക്ഷം വോട്ടര്‍മാരെ നീക്കം ചെയ്‌തെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ കേസ് ഇരുസഭകളിലും വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിട്ടുണ്ട്. കേസ് പൂര്‍ണമായും റദ്ദാക്കണമെന്നാണ് പ്രതിപക്ഷ എംപിമാരുടെ ആവശ്യം. അതേസമയം, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായി ഷിബു സോറന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യസഭ ഇന്നത്തേയ്ക്കു പിരിഞ്ഞു.

ഇന്ത്യാ സംഖ്യം വിട്ട ആംആദ്മി പാര്‍ട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇന്ത്യാ സംഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കാതിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും നിലവില്‍ പ്രതിഷേധത്തിന്റെ ഭാഗമാണ്. ഈ മാസം 7നു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യ സഖ്യത്തിന്റെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ ഉപരാഷ്ട്പതി തിരഞ്ഞെടുപ്പ് അടക്കം ചര്‍ച്ചയാകുമെന്നാണ് വിവരം.