പി കെ ശശി സിപിഐഎമ്മിൽ നിന്ന് പുറത്തേക്ക്

പാലക്കാട്ടെ സിപിഐഎം വിമതരുടെ കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെ മുൻ എംഎൽഎ പികെ ശശി പാർട്ടിയിൽ നിന്ന് പുറത്തേക്ക്. കൺവെൻഷനിൽ സിപിഐഎമ്മിനെതിരെയും ജില്ലാ സെക്രെട്ടറി ഇഎൻ സുരേഷ് ബാബുവിനെയും കടന്നാക്രമിക്കുകയായിരുന്നു പി കെ ശശി. (P.K Sasi )

സ്പിരിറ്റ് കച്ചവടക്കാരാണ് മഹാരഥന്മാരിരിക്കുന്ന കസേരയിൽ കയറി ഇരിക്കുന്നതെന്നും വിമതരുടെയല്ല, വിപ്ലവകാരികളുടെ കൺവെൻഷനെന്നും 7 ജില്ലാ കമ്മിറ്റി അംഗങ്ങൾ വൈകാതെ ഈ കൂട്ടായ്മയിൽ ചേരും തിരുത്താൻ തയ്യാറായാൽ ഞങ്ങൾ നാളെ ചെങ്കൊടി പിടിക്കുമെന്നും ശശി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

പാർട്ടി അംഗത്വത്തിൽ തുടരുന്നതിനിടെ വിമത കൺവെൻഷനിൽ പങ്കെടുത്തതും അതിന്റെ ഉദ്ഘാടകനായി പി കെ ശശി മാറിയത് കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് സിപിഐഎം നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാന നേത്യത്വവുമായി കൂടിയാലോചിച്ച ശേഷമായിരിക്കും നടപടികളിലേക്ക് കടക്കുക.