പഹല്‍ഗാം പരാമര്‍ശം; ഗായകന്‍ സോനു നിഗമിന് കന്നഡ സിനിമയില്‍ വിലക്ക്

ഗായകന്‍ സോനു നിഗമിന് കന്നഡ സിനിമകളില്‍ നിന്ന് വിലക്ക്. ഗായകനെ സിനിമകളില്‍ സഹകരിപ്പിക്കില്ലെന്ന് കന്നഡ ഫിലിം ചേമ്പര്‍ വ്യക്തമക്കി. സംഗീതപരിപാടിക്കിടെ കന്നഡ ഗാനം പാടാന്‍ ആവശ്യപ്പെട്ടതിനെ പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് വിലക്ക്.

ഏപ്രില്‍ 25ന് വിര്‍ഗോനഗര്‍ ഈസ്റ്റ് പോയിന്റ് കോളജില്‍ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയായിരുന്നു സോനു നിഗമിന്റെ വിവാദപരാമര്‍ശം. കന്നഡ ഗാനം പാടണം എന്ന് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ഭീഷണയിയാണെന്നും ഇത്തരം ഭീഷണികള്‍ കൊണ്ടാണ് പഹല്‍ഗാം പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും സോനു നിഗം വേദിയില്‍ പറഞ്ഞു. സോനു നിഗമിന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് ഫിലിം ചേമ്പറിന്റെ വിലക്ക്.

കന്നഡ സംരക്ഷണ വേദിയുടെ പരാതിയില്‍ ഗായകനെതിരെ ആവലഹള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്. തനിക്ക് കന്നഡികരോട് ബഹുമാനമാണെന്നും വിദ്യാര്‍ഥികളുടെ പ്രവര്‍ത്തിയെ വിമര്‍ശിക്കുക മാത്രമാണുണ്ടായതെന്നും സോനു നിഗം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *