പുല്‍വാമ പാക്കിസ്ഥാന്‍റെ തന്ത്രപരമായ മികവ് ഭീകരാക്രമണത്തിലെ പങ്ക് സമ്മതിച്ച് പാക്കിസ്ഥാന്‍

പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തില്‍ ഒടുവില്‍ പങ്ക് സമ്മതിച്ച് പാക്കിസ്ഥാൻ. പുൽവാമ ഭീകരാക്രമണം പാക്കിസ്ഥാന്‍റെ ‘തന്ത്രപരമായ മികവ്’ ആണെന്ന് എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ് പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ധാരണയ്ക്ക് മുൻപ് വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് എയര്‍ വൈസ് മാര്‍ഷലിന്‍റെ പ്രസ്താവന.

പുൽവാമയില്‍ ഞങ്ങളുടെ തന്ത്രപരമായ മികവ് ഉപയോഗിച്ച് പാകിസ്ഥാൻ സേനയുടെ അഭിമാനവും ശക്തിയും ഇന്ത്യയോട് പറയാൻ ശ്രമിച്ചു’വെന്നാണ് എന്നാണ് ഔറംഗസേബ് അഹമ്മദ് പറഞ്ഞത്. പാക്കിസ്ഥാൻ വ്യോമസേനയുടെ ഡയറക്ടർ ജനറൽ പബ്ലിക് റിലേഷൻസാണ് അദ്ദേഹം. ഡിജി ഐഎസ്പിആർ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിയും നാവികസേന വക്താവും ഔറംഗസേബിനൊപ്പം വാർത്താസമ്മേളനത്തിലുണ്ടായിരുന്നു.

വ്യോമാതിർത്തി, കര, ജലാതിർത്തി എന്നിവയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാക്കിസ്ഥാന്‍ ചെയ്യില്ല. പാക്കിസ്ഥാൻ ജനത സായുധ സേനയിലുള്ള അഭിമാനവും ഊന്നലും എക്കാലവും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. പുൽവാമയിൽ ഞങ്ങളുടെ തന്ത്രപരമായ കഴിവ് ഉപയോഗിച്ച് അത് അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഇപ്പോൾ ഞങ്ങളുടെ പ്രവർത്തന വൈദഗ്ധ്യവും തന്ത്രവും കാണിച്ചു’ എന്നാണ് ഔറംഗസേബ് അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *