തിരുവനന്തപുരം :തലസ്ഥാനത്തെ മയക്കുമരുന്നുമാഫിയക്ക് മുന്നില്‍ ആഭ്യന്തര വകുപ്പ് മുട്ടുമടക്കി കാഴ്ചക്കാരായി നില്‍ക്കുകയാണെന്ന്
ഡിസിസി പ്രസിഡന്റം മുൻ ഡെപ്യൂട്ടി സ്പീക്കറുമായ പാലോട് രവി ആരോപിച്ചു.
മയക്കുമരുന്നിനെതിരായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നവരെ സഹായിക്കുന്നതിന് പകരം അധോലോക സംഘങ്ങളുടെ വിളയാട്ടത്തിന് തിരുവനന്തപുരം നഗരത്തെ വിട്ടുനല്‍കിയിരിക്കുകയാണ്.
സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കഴിഞ്ഞ ദിവസം നഗരമദ്ധ്യത്തിലെ കരിമഠത്ത് കൊലപാതകം നടത്തിയത്. മയക്കുമരുന്നിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പായിട്ടാണ് കൊലയാളി സംഘം അര്‍ഷാദ് എന്ന കൗമാരക്കാരനെ വെട്ടിയരിഞ്ഞത്. സമൂഹത്തെയാകെ നശിപ്പിക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാത്ത പക്ഷം കോണ്‍ഗ്രസ് വമ്പിച്ച ബഹുജന പ്രക്ഷോഭം നടത്തുമെന്ന് പാലോട് രവി മുന്നറിയിപ്പ് നല്കി.