ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആരൊക്കെ മത്സരിക്കുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ആരെങ്കിലും സ്ഥാനാര്‍ത്ഥിയാകുമെന്നോ, ഇല്ലെന്നോ പറയാന്‍ കഴിയില്ലെന്നും കെ.സി വേണുഗോപാല്‍ എംപി. സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതില്‍ വിജയ സാധ്യതക്കാണ് മുന്‍തൂക്കം നല്‍കുക. രാഹുല്‍ ഗാന്ധി സിറ്റിംഗ് സീറ്റായ വയനാട്ടില്‍ മത്സരിക്കണോയെന്നും പാര്‍ട്ടി തീരുമാനിക്കുമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.
മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കാനുള്ള ആം ആദ്മി പാര്‍ട്ടി തീരുമാനം പുനഃപരിശോധിക്കണമെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു. എല്ലാ സീറ്റുകളിലും മത്സരിക്കുന്നത് ബിജെപിയെ സഹായിക്കാനാണെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തമ്മിലടിയില്ല. അശോക് ഗലോട്ടിനും സച്ചിന്‍ പൈലറ്റിനും അഭിമാന പോരാട്ടമാണ് തെരഞ്ഞെടുപ്പെന്നും വേണുഗോപാല്‍ വിശദീകരിച്ചു.