എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനംപി സി ചാക്കോ രാജിവെച്ചു

തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനംപി സി ചാക്കോ രാജിവെച്ചു. ദേശീയ അധ്യക്ഷൻ ശരദ് പവാറിന് രാജിക്കത്ത് കൈമാറി.. പാർട്ടിയിലെ ചേരിപ്പോരിനെ തുടർന്നാണ് രാജി. അതേസമയം, ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് ചാക്കോ തുടരും.

മന്ത്രിയെ മാറ്റാൻ ഒരുങ്ങി ഒടുവിൽ സ്വയം പടിയിറങ്ങുകയാണ് പി സി ചാക്കോ. അതേസമയം, തോമസ് കെ തോമസും എ കെ ശശീന്ദ്രനും കൈകോർക്കുന്നു എന്നാണ് സൂചന. തോമസ് കെ തോമസിനെ പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് എ കെ ശശീന്ദ്രൻ. 18 ന് വിളിച്ച എന്‍സിപി നേതൃയോഗം മാറ്റി. യോഗത്തിൽ പങ്കെടുക്കില്ലെന്ന് ശശീന്ദ്രൻ പക്ഷം അറിയിച്ചു.

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മന്ത്രിയെ മാറ്റാനാകാതെയാണ് പി സി ചാക്കോ നീക്കത്തില്‍ നിന്ന് പിൻവാങ്ങിയത്. ദേശീയ നേതൃത്വവും ബഹുഭൂരിപക്ഷം ജില്ലാ പ്രസിഡന്‍റുമാരും തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള നീക്കത്തിനൊപ്പമായിട്ടും നടക്കാതെ പോയതിന് കാരണം മുഖ്യമന്ത്രിയുടെ ഒറ്റ നിലപാടായിരുന്നു. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെയാണ് പി സി ചാക്കോ വഴങ്ങിയത്. 

Leave a Reply

Your email address will not be published. Required fields are marked *