കോട്ടയം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പങ്കെന്ന് പി.സി.ജോര്‍ജ്. കേസില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ്. സ്വപ്ന സുരേഷിനെ താന്‍ കണ്ടത് ഗൂഢാലോചനയ്ക്കല്ലെന്ന് പി.സി.ജോര്‍ജ് പറഞ്ഞു.ഫെബ്രുവരിയിലാണ് സ്വപ്ന തന്നെ കാണാന്‍ വന്നത്. അന്നായിരുന്നു സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്ന കത്ത് എനിക്ക് നല്‍കിയത്.
ഈ വിവരങ്ങളുമായി ബന്ധപ്പെട്ട് ഞാന്‍ ഹൈക്കോടതിയില്‍ പോകാന്‍ തയ്യാറായിരുന്നെങ്കിലും സ്വപ്ന വരാതിരുന്നതിനാലാണ് ഹൈക്കോടതിയെ സമീപിക്കാതിരുന്നത്.സ്വപ്ന എഴുതി നല്കിയ കത്തും പി.സി.ജോര്‍ജ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തു.