മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ ആരോപണങ്ങളുമായി പി.സി. ജോര്‍ജ്

കോട്ടയം: മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പി.സി ജോര്‍ജ്. പിണറായിയും മകളും വലിയ സാമ്പത്തിക റാക്കറ്റിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു
മുഖ്യമന്ത്രി അമേരിക്കയില്‍ പോയി വന്നാല്‍ പിന്നാലെ വീണയും പോവും. മുഖ്യമന്ത്രി ഗള്‍ഫില്‍ പോയപ്പോഴും ഓസ്ട്രേലിയയില്‍ പോയപ്പോഴും മകളും പിന്നാലെ പോയത് എന്തിനാണെന്നും പി.സി ജോര്‍ജ് ചോദിച്ചു.
തന്നെ നിരന്തരമായി അപകീര്‍ത്തിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പി.സി ജോര്‍ജ് ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ നഷ്ടപരിഹാരക്കേസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും ഫാരിസ് അബൂബക്കറും മകള്‍ വീണ വിജയനും ഒരുമിച്ചുള്ള സാമ്പത്തിക റാക്കറ്റാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വീണ വിജയന്റെ സാമ്ബത്തിക ഇടപാടുകള്‍ ഇ.ഡി അന്വേഷിക്കണം. പ്രധാനമന്ത്രിയെ അടക്കം കണ്ട് സമഗ്രമായ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.