പീഡനക്കേസില്‍ പി സി ജോര്‍ജ് അറസ്റ്റില്‍;തൈക്കാട് ഗസ്റ്റ് ഹൗസില്‍ നാടകീയ രംഗങ്ങള്‍ മാധ്യമപ്രവര്‍ത്തകയുമായി തര്‍ക്കം

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പിസി ജോര്‍ജ് അറസ്റ്റില്‍. യുവതിയുടെ പരാതിയില്‍ മ്യൂസിയം പൊലീസാണ് പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 354, 54 (A) വകുപ്പുകള്‍ പ്രകാരമാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്.ഫെബ്രുവരി 10ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താത്പര്യത്തോടെ കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും പരാതിയില്‍ പറഞ്ഞു.

അറസ്റ്റ് രേഖപ്പെടുത്തി നന്ദാവനം എ.ആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിടെ കൈരളി ചാനല്‍ മാധ്യമപ്രവര്‍ത്തകയുമായി വന്‍ തര്‍ക്കമുണ്ടാകുകയായിരുന്നു. പരാതിക്കാരുടെ പേര് പറഞ്ഞതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരും പി.സി.ജോര്‍ജുമായി വന്‍ വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *