‘എന്റെയീ കൊന്ത ഉണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കും’- പി സി ജോര്‍ജിന്റെ ഭാര്യ ഉഷയുടെ ശാപവാക്കുകള്‍ ഫലിച്ചോ?

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്നും ആദ്യരാജി സംഭവിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ഉഷാ ജോര്‍ജിന്റെ ‘കൊന്ത’യാണ്.’എന്റെയീ കൊന്ത ഉണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കും’- പി സി ജോര്‍ജിന്റെ ഭാര്യ ഉഷ ജൂലൈ രണ്ടിന് കൈയില്‍ കൊന്തയുമേന്തി പറഞ്ഞ വാക്കുകളാണ് ഇത്. പീഡന കേസില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രിയ പത്നിയുടെ ശാപവാക്കുകള്‍.
ഒരാഴ്ചയാകുംമുന്‍പുതന്നെ വമ്ബന്‍ രാഷ്ട്രീയ വിവാദമെത്തി. പിന്നാലെ ഒരു മന്ത്രിയുടെ രാജി തന്നെ സംഭവിച്ചിരിക്കുന്നു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ട്രോളുകളായും മറ്റും ഇതേ വിഷയം വ്യാപകമായി പ്രചരിക്കുകയാണ്. പൂഞ്ഞാര്‍ ആശാന്‍ എന്ന പിസിയുടെ പേജിലാണ് ഇത് ആദ്യം പ്രത്യക്ഷപ്പെട്ടത്. ജോര്‍ജിന്റെ ഭാര്യ പൊട്ടിത്തെറിച്ച് അഞ്ചാം ദിനം തന്നെ സര്‍ക്കാരിനെ വെട്ടിലാക്കി രാഷ്ട്രീയ വിവാദം എത്തി.
സജി ചെറിയാന്‍ മല്ലപ്പള്ളിയില്‍ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗം സമാനതകളില്ലാത്ത രീതിയില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. അതിനെ നാക്കു പിഴയായി ലഘൂകരിക്കാന്‍ സിപിഎം പി ബി അംഗം എം എ ബേബി അടക്കമുള്ളവര്‍ ശ്രമിച്ചെങ്കിലും വലിയ തോതിലുള്ള വിമര്‍ശനമാണ് മന്ത്രിക്കെതിരെ ഉയര്‍ന്നത്. ഏറെ വൈകാതെ രാജിവെക്കേണ്ടിയും വന്നു. ഇതോടെയാണ് പി സിയുടെ ഭാര്യയുടെ കൊന്ത പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ചര്‍ച്ചയാക്കുന്നത്.