ഇവിഎം പരിശോധിക്കാൻ നയം രൂപീകരിക്കണമെന്ന് ഹർജി

ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇ.വി.എം)​ ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീംകോടതി അടുത്ത മാസം വാദം കേൾക്കും. ഇ.വി.എം പരിശോധിക്കാൻ നയം രൂപീകരിക്കണമെന്ന ഹരിയാനയിലെ കോൺഗ്രസ് നേതാക്കളുടെ ഹർജിയിലാണ് അടുത്തമാസം വാദം കേൾക്കാമെന്ന് കോടതി അറിയിച്ചത്. ഹർജി തള്ളണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. ജനുവരി 20ന് ജസ്റ്റിസ് ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

നേരത്തെ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ മാറ്റി പേപ്പർ ബാലറ്റ് ഉപയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദത്തയും ഉൾപ്പെട്ട ബെഞ്ച് തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *