കൊച്ചി: ഇന്ധനവില നാളെയും വർധിക്കും. ഒരു ലിറ്റര്‍ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിക്കുക. നാളെ പുലർച്ചെ മുതൽ നിരക്ക് പ്രാബല്യത്തില്‍ വരും.ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105.94 രൂപയും ഡീസലിന് 93.11 രൂപയുമാകും.
138 ദിവസത്തിന് ശേഷം ഇന്ന് ഇന്ധന വില വര്‍ധിച്ചിരുന്നു.പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയില്‍ ഇന്ന് പെട്രോളിന് 105.04 രൂപയും ഡീസലിന് 92.27 രൂപയുമാണ് വില.