ഫിലിപ്പ് മമ്പാടിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷന്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. നാല് ദിവസത്തേക്ക് ആണ് നിലമ്പൂര്‍ പൊലീസ് ആണ് കസ്റ്റഡിയില്‍ വാങ്ങിയത്. നാളെ ഫിലിപ്പ് മമ്പാടിന്റെ വീട്ടിലും കാഞ്ഞങ്ങാടെ ലോഡ്ജിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.
കഴിഞ്ഞ 13 ന് ആണ് ഫിലിപ്പിനെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മഞ്ചേരി സബ് ജയിലില്‍ അടച്ചു. കൗണ്‍സിലിങ്ങിനെന്ന് പറഞ്ഞു കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ 16 കാരിയെ കാഞ്ഞങ്ങാട് കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് കേസ്. 2025 സെപ്റ്റംബറില്‍ കാസര്‍ഗോഡ് കാഞ്ഞങ്ങാടെ ലോഡ്ജില്‍ കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പരാതി.