പുനലൂര്‍ സര്‍ക്കാര്‍ ആശുപതിയില്‍ നിന്ന് കുത്തിവെപ്പ് എടുത്ത രോഗികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം

പുനലൂര്‍ :കുത്തിവെപ്പ് എടുത്ത രോഗികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം സംഭവം പുനലൂര്‍ സര്‍ക്കാര്‍ ആശുപതിയില്‍ .രോഗികളുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിച്ചു.

അതേ സമയം സംഭവത്തില്‍ വിശദീകരണം തേടി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി.ഇന്നലെ വൈകിട്ടോടായിരുന്നു സംഭവം. താലൂക്ക് ആശുപത്രിയില്‍ വിവിധ രോഗങ്ങള്‍ക്കായി ചികിത്സ തേടിയ എത്തിയവര്‍ക്ക് കുത്തിവെപ്പെടുത്തു. ഒരു മണിക്കൂറിനു ശേഷം കുത്തിവെപ്പെടുത്ത 11 പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് .

അഞ്ച് വയസില്‍ താഴെയുള്ള 3 കുട്ടികളുള്‍പ്പടെയുള്ളവര്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഈ കുട്ടികളെ രാത്രി തന്നെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി.പട്ടാഴി സ്വദേശിയായ തുളസീധരനെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രാത്രി ഏറെ വൈകി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബാക്കിയുണ്ടായിരുന്നവരെ താലൂക്ക് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു..മരുന്ന് മാറി കുത്തിവെച്ചതെന്നായിരുന്നു കൂട്ടിരിപ്പുകാരുടെ ആരോപണം. എന്നാല്‍ ആന്റിബയോട്ടിക്കുകളെ നേര്‍പ്പിക്കാന്‍ ഉപയോഗിക്കുന്ന ലായനിയില്‍ നിന്ന് അണുബാധയുണ്ടായെന്നാണ് ആശുപത്രി അധികൃതരുടെ വാദം

 

Leave a Reply

Your email address will not be published. Required fields are marked *